കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കിച്ചെന്ന കോട്ടയം സ്വദേശിനിയായായ യുവതിയുടെ പരാതിയിൽ കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ.എൻ ശ്രീഹരിയാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിനി എറണാകുളം നോർത്ത് പൊലീസിന് നൽകിയ പരാതിയിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്നു പറഞ്ഞു കൊച്ചിയിൽ വിവിധയിടങ്ങളിൽ ഫ്ലാറ്റിൽ വെച്ച് ഒരു വർഷത്തോളം പീഡിപ്പിച്ചതായാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വിവാഹന കഴിക്കാമെന്നു പറഞ്ഞെങ്കിലും വിവാഹക്കാര്യം പറയുമ്പോൾ ഡോക്ടർ ഒഴിഞ്ഞു മാറുകയായിരുന്നു എന്നാണു യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ പെരുമ്പാവൂർ സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ.