കോട്ടയം: കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി പരീക്ഷ ആദ്യത്തെ നാല് റാങ്കുകളും കരസ്ഥമാക്കി കോട്ടയം മെഡിക്കല്‍ കോളജിനു അപൂർവ്വ നേട്ടം സമ്മാനിച്ചു മിടുക്കികൾ.
കേരളാ ആരോഗ്യ സർവ്വകലാശാല നടത്തിയ അവസാന വർഷ ബാച്ചിലർ ഇൻ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി പരീക്ഷയിലാണ് ആദ്യത്തെ 4 റാങ്കുകളും കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ കരസ്ഥമാക്കിയത്. മിടുക്കികളായ വിദ്യാര്ഥിനികളിലൂടെ കോട്ടയം മെഡിക്കൽ കോളേജ് സ്വന്തമാക്കിയിരിക്കുന്നത് അപൂർവ്വ നേട്ടമാണ്.
ഒന്നാം റാങ്ക് കോഴിക്കോട് വടകര തീര്‍ത്ഥം വീട്ടില്‍ ചന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകൾ അരുണിമ ചന്ദ്രൻ കരസ്ഥമാക്കി. രണ്ടാം റാങ്ക് ഇടുക്കി കട്ടപ്പന മുണ്ടയ്ക്കൽ വീട്ടിൽ എം ജെ ജോസഫ്-സിന്ധു ദമ്പതികളുടെ മകൾ ക്രിസ്റ്റീന ജോസഫും മൂന്നാം റാങ്ക് പെരിന്തൽമണ്ണ കരിങ്കല്ലത്താണി വാളലിൽ കാട്ടേക്കാട് വീട്ടിൽ ശംസുദ്ധീൻ-റംല ദമ്പതികളുടെ മകൾ റോഷ്‌ന വി കെ യും നാലാം റാങ്ക് മലപ്പുറം വളാഞ്ചേരി പുഴയ്ക്കൽ വീട്ടിൽ മുഹമ്മദ് അലി-ഫാത്തിമ ദമ്പതികളുടെ മകൾ ഹിബ തസ്നിയുമാണ് കരസ്ഥമാക്കിയത്.
Image credits to respective owner