കോട്ടയം: കോട്ടയത്ത് വീണ്ടും പിടിവിട്ടു കുതിച്ചുയരുകയാണ് കോവിഡ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോൾ ആയിരത്തിനു മുകളിലാണ്. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജനങ്ങൾ.
ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മേധാവിയുൾപ്പടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൃദയ ശസ്ത്രക്രിയ മേധാവി ഡോ. ടി കെ ജയകുമാറടക്കം 14 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും. ഡോ.ടി കെ ജയകുമാറിന് ഇത് രണ്ടാം തവണയാണ് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്.