കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്‌റ്റേഷന്‍ വളപ്പിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു, ജനറേറ്റര്‍ കത്തിനശിച്ചു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്‌റ്റേഷന്‍ വളപ്പിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് ജനറേറ്റര്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ 8.15 ന് ആണ്  തീ പിടുത്തമുണ്ടായത്.

സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് പിന്‍ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററാണ് പൂര്‍ണമായും കത്തി നശിച്ചത്. തീ പിടിത്തത്തിൽ ഒന്നര ലക്ഷം രൂപയിലേറെ നഷ്ടം കണക്കാക്കുന്നു. ജനറേറ്റര്‍ സ്ഥാപിച്ചതിന് സമീപത്തായി സിവില്‍ സ്റ്റേഷനിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരുന്നു.

പേപ്പറുകളും പ്ലാസ്റ്റിക്കുമടക്കം ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ തന്നെ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്. മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡ് മിനി സിവിൽ സ്റേഷനുള്ളിൽ സ്ഥാപിച്ചെങ്കിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ ഇതാന്നും പാലിക്കാന്‍ തയാറാകുന്നില്ല.