കോട്ടയത്ത് വീണ്ടും കോവിഡ് പിടി മുറുക്കുന്നു! ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുൾപ്പടെ 20 ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.


കോട്ടയം: ഇടക്കാലത്ത് കോവിഡ് ആശങ്കയിൽ നിന്നും മുക്തി നേടിയ കോട്ടയം ഇപ്പോൾ വീണ്ടും കോവിഡ് പിടിയിൽ മുറുകുകയാണ്. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.

രോഗബാധിതരുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ തിരക്ക് വർധിച്ചു തുടങ്ങി. ആരോഗ്യ പ്രവർത്തകരിലും രോഗബാധ കൂടുതലായി സ്ഥിരീകരിച്ചു തുടങ്ങി.

കോട്ടയം ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുൾപ്പടെ 20 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജനറൽ ആശുപത്രി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.