കോട്ടയത്തിനു വീണ്ടും അഭിമാനനിമിഷം! ബ്രിട്ടൻ-ബ്രിസ്റ്റോൾ മേയർ ആയി വീണ്ടും ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടു.


കോട്ടയം: കോട്ടയത്തിനു വീണ്ടും അഭിമാനനിമിഷം സമ്മാനിച്ചു ബ്രിട്ടണിലെ ബ്രിസ്റ്റോൾ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് റാന്നി സ്വദേശി ടോം ആദിത്യ.

റാന്നിക്കാർക്കൊപ്പം നമ്മൾ കോട്ടയംകാർക്കും അഭിമാനിക്കാം ഈ നേട്ടത്തിൽ. പാലാ നഗര പിതാവായിരുന്ന സ്വാന്തന്ത്ര സമര സേനാനി വെട്ടം മാണിയുടെ പൗത്രനാണ് ടോം ആദിത്യ. മലയാളികളായ നമുക്കെല്ലാം ഇത് അഭിമാന നിമിഷമാണ്.  ഇന്ഗ്ലണ്ടിലെ സൗത്ത് വെസ്റ്റ് പ്രദേശമാണ് ബ്രിസ്റ്റോൾ.

ഏകദേശം 7 ലക്ഷത്തിലധികം ആളുകളാണ് ബ്രിസ്റ്റോൾ നഗര പരിധിയിൽ താമസിക്കുന്നത്. റാന്നി ഈരൂരിക്കൽ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും പുത്രനാണ് ടോം. ഭാര്യ ലിനി എരുമേലി കല്ലമ്മാക്കൽ കുടുംബാംഗമാണ്. നിരവധി വിദ്യാഭ്യാസ യോഗ്യതകൾ നേടിയ ടോം തന്റെ അർപ്പണമനോഭാവം ഒന്നുകൊണ്ടു മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചതെന്നു പറഞ്ഞു. ഇതിനോടകം നിരവധി പ്രധാന സ്ഥാനങ്ങളിൽ ടോം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഭിഷേക്, അലീന, ആൽബർട്ട്, അഡോണാ, അൽഫോൻസ് എന്നിവരാണ് മക്കൾ.