46 സെക്കൻഡ്! ലോകത്തിലെ ആദ്യ 100 രാജ്യങ്ങളുടെ പേരുകൾ ജനസംഖ്യ ക്രമത്തിൽ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി എരുമേലിയിലെ കൊച്ചുമിടുക്കി.


എരുമേലി: ഒരു മിനിറ്റ് തികച്ചു വേണ്ട ജനസംഖ്യ ക്രമത്തിൽ 100 രാജ്യങ്ങളുടെ പേരുകൾ പറയാൻ എരുമേലി സ്വദേശിനിയായ എട്ടാം ക്ലാസ്സുകാരി ഫിൽസയ്ക്ക്.

 

46 സെക്കന്റിനുള്ളിൽ ലോകത്തിലെ ആദ്യ 100 രാജ്യങ്ങളുടെ പേരുകൾ ജനസംഖ്യ ക്രമത്തിൽ പേരാണ് കേൾപ്പിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് എരുമേലി ആമക്കുന്ന് പതാലുപുരയിടത്തിൽ നിബു കാസിമിൻ്റെയും ഷഹനാ പി ഇസ്മായിലിൻ്റെയും മകളും കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ ഫിൽസ നിബു.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ രാജ്യങ്ങളുടെ പേരുകൾ ജനസംഖ്യ ക്രമത്തിൽ അവതരിപ്പിച്ചതിനാണ് പുരസ്കാരം. അവാർഡ് കമ്മറ്റിക്ക് മുൻപിൽ പരിശോധനയ്ക്കായി ഫിൽസയുടെ കണ്ണുകള്‍ കെട്ടിയും കെട്ടാതെയുമുള്ള വീഡിയോകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം എരുമേലി ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി ഫിൽസയ്ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഫിൽസ. ബന്ധുക്കളും കൂട്ടുകാരും അധ്യാപകരുമടക്കം നിരവധിപ്പേർ ഇതിനോടകംതന്നെ അഭിനന്ദനം അറിയിച്ചതായി ഫിൽസ പറഞ്ഞു. വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഫിൽസ പറഞ്ഞു. ഫിസ നിബുവാണു സഹോദരി.