പാലാ: പാലായിൽ നിന്നും ബെംഗളുരുവിലേക്ക് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ്സ് സർവ്വീസ് വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുന്നു.
പാലായിൽ നിന്നും ആരംഭിക്കുന്ന ബസ്സ് സർവീസ് മൈസൂർ വഴിയാണ് ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്നത്. പാലായിൽ നിന്നും രാത്രി 9.00 മണിക്കും ബെംഗളൂരുവിൽ നിന്നും രാത്രി 6.00 മണിക്കുമാണ് സർവ്വീസ് ആരംഭിക്കുന്നത്. പാലായിൽ നിന്നും തൊടുപുഴ,മൂവാറ്റുപുഴ, പെരുമ്പാവൂർ,അങ്കമാലി, തൃശൂർ,പെരിന്തൽമണ്ണ, നിലമ്പൂർ,ഗൂഡലൂർ, ഗുണ്ടൽപ്പെട്ട്,മൈസൂർ,ബംഗ്ലൂർ എന്നിങ്ങനെയാണ് സർവ്വീസ്. കൂടുതൽ വിവരങ്ങൾക്ക് പാലാ കെഎസ്ആർടിസി- 04822212250