മണർകാട്: നൂറ്റിയൊന്നാം വയസ്സിൽ അന്നമ്മച്ചിക്ക് ഇടുപ്പ് എല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു മണർകാട് സെന്റ്. മേരീസ് ആശുപത്രി.
തോട്ടയ്ക്കാട് സ്വദേശിനി തണങ്ങുംപതിക്കൽ 101 വയസ്സുള്ള അന്നമ്മ കുരുവിളയാണ് വീഴ്ച്ചയെ തുടർന്നുള്ള ഇടുപ്പ് എല്ലിന്റെ പൊട്ടലിനുള്ള ശസ്ത്രക്രിയക്ക് വിധേയായത്. പ്രായവും രോഗങ്ങളുടെ ഒരു കൂട്ടവും ഈ സർജറിയെ സങ്കീർണമാക്കി. കീ ഹോൾ സർജറിയാണ് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ പരസഹായം ഇല്ലാതെ അന്നമ്മച്ചിക്ക് നടക്കുവാൻ സാധിച്ചു. ഓർത്തോ പീഡിക്ക് വിഭാഗം ഡോ.ജെ ആർ ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് സർജറി നടത്തിയത്. ചീഫ് അനസ്തേഷ്യ ഡോ.സന്തോഷ് സഖറിയാ, ഓപ്പറേഷൻ തിയറ്റർ സ്റ്റാഫ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിരവധി സന്ധി മാറ്റി വെയ്ക്കൽ,കീ ഹോൾ സർജറികൾ ഇതിനോടകം തന്നെ മണർകാട് സെന്റ്. മേരീസ് ആശുപത്രിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ട്രോമാ കെയറും ഹോസ്പിറ്റലിൽ പ്രവർത്തിച്ചു വരുന്നു.