ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി പരമ്പരാഗത ശബരിമല പാതയിലൂടെ കെഎസ്ആർടിസി പമ്പ സ്പെഷ്യൽ സർവ്വീസ് ഇന്ന് മുതൽ ആരംഭിക്കും. ഏറ്റുമാനൂർ ക്ഷേത്ര ദർശനം നടത്തി ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഈ സർവീസ് ഏറെ ഉപയോഗപ്രദമാകും.
ഏറ്റുമാനൂരിൽ നിന്നും എരുമേലിയിലേക്ക് 99 രൂപയും ഏറ്റുമാനൂരിൽ നിന്ന് പമ്പയിലേക്ക് 187 രൂപയുമാണ് ബസ് ചാർജ്. പരമ്പരാഗത ശബരിമല പാതയിലൂടെ ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും എല്ലാ ദിവസവും രാത്രി 8 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, കറുകച്ചാൽ, മണിമല, എരുമേലി വഴിയാണ് പമ്പയിൽ എത്തുന്നത്. പമ്പ സ്പെഷ്യൽ സർവ്വീസിന്റെ ആദ്യ ട്രിപ്പ് ഇന്ന് രാത്രി 7 മണിക്ക് രജിസ്ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫ്ലാഗ് ഓഫ് ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്:
0481 2562907