കേരളാ യൂണിവേഴ്സിറ്റി എം എ ആർക്കിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശിനി.


കാഞ്ഞിരപ്പള്ളി: കേരളാ യൂണിവേഴ്സിറ്റി എം എ ആർക്കിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശിനി. 

കാഞ്ഞിരപ്പള്ളി തിടനാട് സ്വദേശിനി ആതിരാ സുരേഷ് ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനിയാണ് തിടനാട് നെടുഞ്ചേരി പനച്ചിക്കൽ സുരേഷിന്റെയും പുഷ്പകുമാരിയുടെയും മകളായ ആതിര.