കോട്ടയം: മലക്കപ്പാറ ജംഗിൾ സഫാരി വമ്പൻ ഹിറ്റായി മാറിയതോടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുകയാണ് ജില്ലയിലെ വിവിധ കെ എസ് ആർ ടി സി ഡിപ്പോകൾ. പാലാ കെ എസ് ആർ ടി സി ഡിപ്പോയാണ് ജില്ലയിൽ നിന്നും ആദ്യമായി ഏകദിന വിനോദ യാത്ര എന്ന ആശയം നടപ്പിലാക്കിയത്. മലക്കപ്പാറ ജംഗിൾ സഫാരിയാണ് പാലായിൽ നിന്നും ആരംഭിച്ചത്. സഞ്ചാരികളുടെ ആവേശകരമായ സ്വീകരണമാണ് ട്രിപ്പിന് ലഭിച്ചത്. എല്ലാ ഞായറാഴ്ചയും പാലാ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തുന്നുണ്ട്. യാത്രയോട് സഞ്ചാരികളുടെ പ്രിയം മനസ്സിലാക്കി പാലായ്ക്ക് പിന്നാലെ കോട്ടയം ഡിപ്പോയിൽ നിന്നും മലക്കപ്പാറയ്ക്ക് ട്രിപ്പ് ആരംഭിച്ചു. സഞ്ചാരികളുടെ ആവേശകരമായ പിന്തുണയാണ് ഇരു ഡിപ്പോകളിലെയും യാത്രയ്ക്ക് ലഭിച്ചത്. നിരവധിപ്പേരാണ് യാത്രയ്ക്കായി എത്തുന്നത്. സീറ്റുകൾ മുൻകൂട്ടി ഡിപ്പോകളിൽ ബുക്ക് ചെയ്യണം. ആനവണ്ടിയിൽ ഒരു കിടിലൻ ട്രിപ്പ് എന്നതും വളരെ ചെലവ് കുറഞ്ഞ ഒരു ട്രിപ്പ് എന്നതുമാണ് സഞ്ചാരികളെ കൂടുതലായി കെ എസ് ആർ ടി സി യുടെ ഏകദിന വിനോദ സഞ്ചാര യാത്രയിലേക്ക് ആകർഷിക്കുന്നത്. അഞ്ചിലധികം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു വിസ്മയ കാഴ്ച്ചകൾ ആസ്വദിച്ചു തിരികെയെത്താവുന്ന ഒരു ദിവസത്തെ ഉല്ലാസയാത്രയാണ് മലക്കപ്പാറ ട്രിപ്പിൽ പാലാ കെ എസ് ആർ ടി സി ഒരുക്കുന്നത്. കുടുംബസമേതവും കൂട്ടുകാർക്കൊപ്പമോ കുറഞ്ഞ ചിലവിൽ ഒരു കിടിലൻ ഏകദിന ട്രിപ്പ് എന്നതാണ് മലക്കപ്പാറ യാത്രയുടെ ശ്രദ്ധാ കേന്ദ്രം. അതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ, വഴി മലക്കപ്പാറയ്ക്കാണ് ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. 522 രൂപയാണ് പാലായിൽ നിന്നും മലക്കപ്പാറയ്ക്ക് ടിക്കറ്റ് നിരക്ക്. രാവിലെ 6 മണിക്ക് ആരംഭിച്ചു രാത്രി തിരികെയെത്തും വിധമാണ് പാലായിൽ നിന്നും യാത്ര ക്രമീകരിച്ചിരിക്കുന്നത്. പാലാ ഡിപ്പോയ്ക്ക് പിന്നാലെ കോട്ടയം ഡിപ്പോയിൽ നിന്നും മലക്കപ്പാറയ്ക്ക് ട്രിപ്പ് ആരംഭിച്ചിട്ടുണ്ട്. രാവിലെ 6 മണിക്ക് ആരംഭിച്ചു രാത്രി 11 മണിയോടെ തിരികെ എത്തുന്ന രീതിയിലാണ് ഏകദിന യാത്ര ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും മലക്കപ്പാറയ്ക്ക് സർവ്വീസ് നടത്തുമെന്ന് കോട്ടയം കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. 600 രൂപയാണ് കോട്ടയത്തു നിന്നും മലക്കപ്പാറയ്ക്കുള്ള ടിക്കറ്റ് നിരക്ക്. പാലായിൽ നിന്നും കോട്ടയത്ത് നിന്നും ആരംഭിച്ച മലക്കപ്പാറ യാത്ര വമ്പൻ ഹിറ്റ് ആയതോടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഏകദിന വിനോദ യാത്ര ഒരുക്കുകയാണ് ജില്ലയിലെ വിവിധ കെ എസ് ആർ ടി സി ഡിപ്പോകൾ. പൊൻകുന്നം, ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്നുമാണ് പുതുതായി വിനോദ യാത്ര ആരംഭിച്ചിരിക്കുന്നത്. പൊൻകുന്നത്ത് നിന്നും വാഗമൺ,പരുന്തുംപാറയിലേക്കും ചങ്ങനാശ്ശേരിയിൽ നിന്നും കുമ്പളങ്ങിയിലേക്കുമാണ് ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. പൊൻകുന്നത്ത് നിന്നും വാഗമൺ,പരുന്തുംപാറയിലേക്ക് 350 രൂപയാണ് ടിക്കറ്റ് നിരക്ക്. വാഗമൺ വ്യൂ പോയിന്റ്, മൊട്ടക്കുന്നുകൾ, സൂയിസൈഡ് പോയിന്റ്,എലപ്പാറ തേയില പ്ലാന്റ്റെഷൻ, കുട്ടിക്കാനം പൈൻ ഫോറസ്റ്റ്, പരുന്തുംപാറ,തടാകം, വെള്ളച്ചാട്ടം എന്നിവയാണ് കാഴ്ചകൾ. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കടൽ, കായൽ സൗന്ദര്യങ്ങൾ ആസ്വദിച്ചുള്ള യാത്രയാണ് ചങ്ങനാശ്ശേരി ഡിപ്പോ ഒരുക്കുന്നത്. ചങ്ങനാശ്ശേരിയിൽ നിന്നും കുമ്പളങ്ങിയിലേക്കാണ് ഏകദിന യാത്ര ഒരുക്കിയിരിക്കുന്നത്. 400 രൂപയാണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ച രാവിലെ ഏഴരയ്ക്കാണ് യാത്ര ആരംഭിക്കുന്നത്. കുമരകം പക്ഷി സങ്കേതം, തണ്ണീർമുക്കം ബണ്ട്, അർത്തുങ്കൽ ബസലിക്ക വഴി കുമ്പളങ്ങിയിൽ എത്തിയ ശേഷം ഫിഷിങ്, ബോട്ടിങ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ചെല്ലാനം ബീച്ച്, അന്ധകാരനാഴി ബീച്ച്, ഓമനപ്പുഴ ബീച്ച് എന്നിവയെല്ലാം യാത്രയുടെ ആകർഷണങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും ട്രിപ്പുകൾ സജ്ജമാക്കിയിരിക്കുന്ന കെ എസ് ആർ ടി സി ഡിപ്പോകളുമായി ബന്ധപ്പെടുക:
കെ എസ് ആർ ടി സി പാലാ- : 04822 212250
Mob: 8921531106
Mob: 7907599186 ( രാവിലെ 9 മുതൽ 5 വരെ)
94465 87220
62383 85021
കെ എസ് ആർ ടി സി കോട്ടയം-: PS അജികുമാർ - 09947866973
വിഷ്ണു S. - 8547564093
കെ എസ് ആർ ടി സി ചങ്ങനാശ്ശേരി-: 9400861738
9447502658
8281234932
കെ എസ് ആർ ടി സി പൊൻകുന്നം-: 04828 221333
9447710007
9400254908
9447391123