കനത്ത മഴ: ശബരിമലയിൽ 4 ദിവസത്തേക്ക് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി, പാമ്പാ നദി കരകവിഞ്ഞു.


കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനം നാളെ ആരംഭിക്കാനിരിക്കെ കനത്ത മഴയെ തുടർന്നു അടുത്ത 4 ദിവസത്തേക്ക് ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പമ്പാ നദി കരകവിഞ്ഞത്തോടെ പമ്പാ ത്രിവേണിയിൽ വെള്ളം കയറി. മണൽപ്പരപ്പിൽ വെള്ളം കയറി. ശക്തമായ ഒഴുക്കാണ് നിലവിൽ പമ്പാ നദിയിൽ. ശബരിമല ദർശനത്തിനുള്ള സ്പോട് ബുക്കിങ് ഒഴിവാക്കും.  വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മറ്റൊരു തീയതി നൽകും. പമ്പയിൽ സ്നാനം അനുവദിക്കില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ശബരിമല തീർത്ഥാടനത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.