വരയുടെ വർണ്ണലോകം തീർത്ത് പാലാ സ്വദേശിനിയായ വിദ്യാർത്ഥിനി.


പാലാ: വരയുടെ വർണ്ണലോകം തീർത്ത് ചിത്രകലയുമായി കൂടുതൽ അടുക്കുകയാണ് പാലാ സ്വദേശിനിയായ വിദ്യാർത്ഥിനി സാന്ദ്രാ രാജ്. കോവിഡ് വ്യാപനം ഭീഷണിയായി തുടരുന്നതോടെ ക്ലാസ്സുകൾ ഓൺലൈനിൽ ആയതോടെ പഠന സമയത്തിനു ശേഷം ലഭിക്കുന്ന ഒഴിവു സമയങ്ങൾ വിദ്യാർത്ഥികളിൽ പലരും തങ്ങളിലെ സർഗാത്മ കഴിവുകളെയും പ്രോത്സാഹിപ്പിക്കാറുണ്ട്.

ലോക്ക് ഡൗണിലെ ഓൺലൈൻ പഠന ഇടവേളകളിൽ സാന്ദ്ര കണ്ടെത്തിയത് തന്നിലെ ചിത്രകലാകാരിയെയാണ്. പാലാ പുലിയന്നൂർ സ്വദേശിനിയും പാലാ അൽഫോൻസാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ സാന്ദ്രാ രാജ് ആണ് തന്നിലെ ചിത്രകലാകാരിയെ തിരിച്ചറിഞ്ഞു വരയുടെ വർണ്ണ ലോകത്തേക്ക് എത്തിയത്. നിരവധി ചിത്രങ്ങൾ ഇതിനോടകം സാന്ദ്ര വരച്ചു കഴിഞ്ഞു.

പുലിയന്നൂർ മാമ്പുഴശ്ശേരിയിൽ രാജേഷിൻ്റെയും സുമയുടെയും മകളാണ് സാന്ദ്ര. മാതാപിതാക്കളുടെയും സഹോദരൻ കൃഷ്ണ രാജിന്റെയും പൂർണ്ണ പിന്തുണയാണ് തന്റെ പ്രചോദനമെന്നും ചിത്രകല കൂടുതലായി അറിയാനും പഠിക്കാനും താത്പര്യമുള്ളതായും സാന്ദ്ര പറഞ്ഞു. 

ചിത്രം: രമേശ് കിടങ്ങൂർ.