വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് നടപടി; സംസ്ഥാന പോലീസ് മേധാവി.


തിരുവനന്തപുരം: വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടു. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.