ചങ്ങനാശ്ശേരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് ദാരുണാന്ത്യം.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ മോർകുളങ്ങരയ്ക്കും പാലത്രക്കുമിടയിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. പുതുപ്പള്ളി സ്വദേശിയായ ശരത്ത്(19) ചങ്ങനാശ്ശേരി സ്വദേശികളായ മുരുകൻ(67) സേതുനാഥ്‌(41) എന്നിവരാണ് മരിച്ചതെന്നാണ് വിവരം. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. അമിത വേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 2 പേർ അപകട സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം.  ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

Updating...