കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.പി. ജയകുമാറിനെ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പളായി നിയമിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പാള്‍/ ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ തസ്തികയിലെ സ്ഥലം മാറ്റവും റഗുലര്‍ സ്ഥാനക്കയറ്റവും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.പി. ജയകുമാറിനെ റഗുലര്‍ സ്ഥാനക്കയറ്റം നൽകിയാണ് മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചത്.
