കോവിഡ് അതിജീവനത്തിന്റെ വേറിട്ട അനുഭവ സാക്ഷ്യവുമായി ജിം തോമസ്, കരുതലായി കാരിത്താസ് ആശുപത്രിയും.


കോട്ടയം: കോവിഡ് അതിജീവനത്തിന്റെ വേറിട്ട അനുഭവ സാക്ഷ്യവുമായി ജിം തോമസ്. കാരിത്താസ് ആശുപത്രിയിൽ കോവിഡ് കെയറിൽ ചികിത്സ നേടിയ ജിം തോമസ് അതിജീവനത്തിന്റെ മറ്റൊരു മുഖമാണ്. കോവിഡ് അതീവ ഗുരുതരമായ അവസ്ഥയിൽ റെഫർ ചെയ്യപ്പെട്ടു കാരിത്താസ് ആശുപത്രിയിൽ എത്തിയ ജിം രോഗം മൂർച്ഛിച്ചു മാസങ്ങളോളം നീണ്ടു നിന്ന അതിതീവ്ര ക്രിട്ടിക്കൽ കെയർ ട്രീറ്റമെന്റിനു ശേഷം ആണ് അത്ഭുതകരമായി സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നത്.

കാരിത്താസിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനവും ഒപ്പം വിദഗ്ദ്ധ ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സഹകരണംകൊണ്ടുമാണ് വിദഗ്ദ്ധ പരിചരണം നൽകി ജിമ്മിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത് എന്ന്  ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. രോഗം ഭേദമായ ജിം തോമസ് കാരിത്താസ് ആശുപത്രി ഒരുക്കിയ ചടങ്ങിൽ മന്ത്രി വി എൻ വാസവന്റെയും ഡയറക്ടർ ഫാ. ഡോ.ബിനു കുന്നത്തിന്റെയും സാന്നിധ്യത്തിൽ ചികിത്സിച്ച ഡോക്ടർമാർക്കും ആശുപത്രി മാനേജ്മെന്റിനുമൊപ്പം കേക്ക് മുറിച്ചു സന്തോഷം പങ്കുവെക്കുകയും ചെയ്തു.