പാലായിൽ വാഹനാപകടത്തിൽ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹന യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.


പാലാ: പാലായിൽ വാഹനാപകടത്തിൽ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹന യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. അയർക്കുന്നം സ്വദേശിനിയാ ഉഴുന്നാലിൽ ജോർജ്ജിന്റെ ഭാര്യ മിനി ജോർജാണ് മരിച്ചത്. പാലാ പൂവരണിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

അയർക്കുന്നം സ്വദേശികളായ ഇവർ പൂവരണിയിൽ ലാബ് നടത്തുകയായിരുന്നു. രാവിലെ ഭർത്താവിനൊപ്പം ലാബിലേക്ക് വരുംവഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കിന്റെ പിൻസീറ്റിലിരുന്ന മിനി റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു എന്നാണു പ്രാഥമിക വിവരം.

എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചു മാറ്റിയപ്പോഴാണോ വാഹനമിടിച്ചാണോ അപകടമുണ്ടായത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്.