ഐടിഐ ഫോട്ടോഗ്രാഫിയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി കോട്ടയം പൊൻകുന്നം സ്വദേശി.


പൊൻകുന്നം: ഐടിഐ ഫോട്ടോഗ്രാഫിയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി കോട്ടയം പൊൻകുന്നം സ്വദേശി.

പൊൻകുന്നം പാട്ടുപാറ പുതുവേലിൽ വീട്ടിൽ ഗോപാലാകൃഷ്ണന്റെയും ജയയുടെയും മകൻ അമൽ ജി കൃഷണയാണ് ഐടിഐ യിൽ നിന്നും ഫോട്ടോഗ്രാഫി കോഴ്സിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി അഭിമാന നേട്ടം സ്വന്തമാക്കിയത്. പിടിസിഎം ഗവണ്മെന്റ് ഐടിഐ പള്ളിക്കത്തോട്ടിൽ നിന്നുമാണ് ഡിജിറ്റൽ ഫോട്ടോഗ്രാഫി പഠനം പൂർത്തിയാക്കിയത്.