തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണവും കിറ്റ് വിതരണവും നീട്ടിയാതായി സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. മേയ് മാസത്തെ റേഷൻ വിതരണവും ഏപ്രിൽ കിറ്റ് വിതരണവും 08.06.2021 (ചൊവ്വാഴ്ച) വരെ നീട്ടിയാതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.
മേയ് മാസത്തെ റേഷൻ വിതരണവും ഏപ്രിൽ കിറ്റ് വിതരണവും 05.06.2021 (ശനിയാഴ്ച) അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് കവ്വാഴ്ച്ച വരെ നീട്ടിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചിരിക്കുന്നത്. മേയ് കിറ്റ് വിതരണം തുടരുന്നതും ജൂൺ മാസത്തെ റേഷൻ വിതരണം 07.06.2021 (തിങ്കളാഴ്ച) ആരംഭിക്കുന്നതാണ് എന്നും വകുപ്പ് അറിയിച്ചു.