വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് ഇന്ന്.


വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് ഇന്ന് വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

ഇന്ന് രാവിലെ 9 മണി മുതൽ 3 മണി വരെയാണ് മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങളുള്ളവർക്കുമാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നത്. 1000 പേർക്ക് വാക്സിൻ നല്കാനാകുന്ന മെഗാ വാക്സിനേഷൻ ക്യാമ്പാണ് ഇന്ന് നടത്തുന്നത് എന്ന് മെഡിക്കൽ ഓഫീസർ ഡോ.എം എസ് സ്മിത പറഞ്ഞു.