അന്തിമ സർവ്വേ ഫലം നിശ്ചയിക്കുന്നത് ജനങ്ങൾ,ചാനൽ സർവ്വേകൾ യുഡിഎഫിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തില്ല;ഉമ്മൻ ചാണ്ടി.


കോട്ടയം: തെരഞ്ഞെടുപ്പിലൂടെ അന്തിമ സർവ്വേ ഫലങ്ങൾ നിശ്ചയിക്കുന്നത് ജനങ്ങളാണെന്നും ചാനലുകളുടെ സർവ്വേ ഫലങ്ങൾ യുഡിഎഫിന്റെ ആത്മവിശ്വാസം നഷ്ട്ടപ്പെടുത്തില്ല എന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

ചാനലുകളുടെയും ഏജൻസികളുടെയും സർവ്വേ ഫലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് ഭരണ തുടർച്ചയുണ്ടാകും എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ജയ പരാജയങ്ങളെ ജനം വിലയിരുത്തുമെന്നും അത് വോട്ടായി മാറുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.