തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ മാസത്തെ കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.
14 ഇനങ്ങളാണ് ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റിൽ ലഭ്യമാക്കിയിരിക്കുന്നത്. ഫെബ്രുവരി മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ അവസാനിക്കും. മാർച്ച് മാസത്തെ ഭക്ഷ്യകിറ്റ് വിതരണം തുടർന്ന് കൊണ്ടിരിക്കുന്നതായും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. ഏപ്രിൽ മാസത്തെ കിറ്റിൽ ഉൾപ്പെട്ടിരിക്കുന്ന സാധനങ്ങൾ:
പഞ്ചസാര – 1 കി. ഗ്രാം
കടല - 500 ഗ്രാം
ചെറുപയർ - 500 ഗ്രാം
ഉഴുന്ന് - 500 ഗ്രാം
തുവരപ്പരിപ്പ് - 250 ഗ്രാം
വെളിച്ചെണ്ണ - അര ലിറ്റർ
തേയില - 100 ഗ്രാം
മുളക് പൊടി – 100 ഗ്രാം
ആട്ട - 1 കി. ഗ്രാം
മല്ലിപ്പൊടി - 100 ഗ്രാം
മഞ്ഞൾപൊടി - 100 ഗ്രാം
സോപ്പ് – 2 എണ്ണം
ഉപ്പ് – 1 കി. ഗ്രാം
കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം
