മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ച ഈരാറ്റുപേട്ട മേഖലയിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു.


ഈരാറ്റുപേട്ട: ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ച ഈരാറ്റുപേട്ട മേഖലയിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കാരയ്ക്കാട്, തേവരുപാറ, പത്തായപ്പടി മേഖലകളിൽ അമ്പതോളം വീടുകളാണ് പൂർണമായോ, ഭാഗികമായോ തകർന്നത്. അടിയന്തിരമായി ഒരു റവന്യു ടീം രൂപീകരിച്ചു ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.

കാറ്റിലും മഴയിലും തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറോട് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.