പാലാ: പാലാ നിയോജക മണ്ഡലത്തെ ആവേശത്തിലാഴ്ത്തി യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ മണ്ഡല പര്യടനം തുടരുന്നു. പരമാവധിയാളുകളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് മാണി സി കാപ്പൻ. മീനച്ചിൽ, എലിക്കുളം മേഖലകളിലാണ് മാണി സി കാപ്പന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം.
കാരൂർ,പാലാ മേഖലകളിൽ ഇന്നലെ മാണി സി കാപ്പൻ പര്യടനം നടത്തി. കടനാട് പഞ്ചായത്തിലെ മണിയാക്കാന്‍ പാറ, മാനത്തൂര്‍ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
