അവശ്യ സേവന വിഭാഗങ്ങളിലെ ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് ഇന്ന് അവസാനിക്കും.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അവശ്യ സേവന വിഭാഗങ്ങളിലെ ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് ഇന്ന് അവസാനിക്കും.

എല്ലാ മണ്ഡലത്തിലും ഒരു വോട്ടിങ് കേന്ദ്രം വീതം സജ്ജമാക്കിയിട്ടുണ്ട്. ഓരോ വോട്ടിംഗ് കേന്ദ്രത്തിലും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അ‍ഞ്ചുവരെയാണ് വോട്ടിംഗ് സമയം. 

ഓരോ മണ്ഡലത്തിലെയും തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. മണ്ഡലം, പോളിംഗ് സ്റ്റേഷന്‍  എന്ന ക്രമത്തില്‍. 

1. പാലാ-കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ

2. കടുത്തുരുത്തി-സെന്റ് മേരീസ് ബോയ്സ് എല്‍.പി.എസ് കുറവിലങ്ങാട് 

3. വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം

4. ഏറ്റുമാനൂര്‍-സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ

5. കോട്ടയം-ബേക്കര്‍ മെമ്മോറിയല്‍ എല്‍.പി.എസ് കോട്ടയം

6. പുതുപ്പള്ളി-പി.ടി.എം എച്ച്.എസ്.എസ് വെള്ളൂര്‍ പാമ്പാടി

7. ചങ്ങനാശേരി-ഗവണ്‍മെന്റ് മുഹമ്മദന്‍സ് യു.പി.എസ് ചങ്ങനാശേരി

8. കാഞ്ഞിരപ്പള്ളി-ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാഴൂര്‍

9. പൂഞ്ഞാര്‍-സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് ആനക്കല്ല്