പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പൾമനറി റീഹാബിലിറ്റേഷൻ ക്ലിനിക്ക് ആരംഭിച്ചു. പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ക്ലിനിക്കിന്റെ ഉത്‌ഘാടനം ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.എബ്രഹാം കൊല്ലിത്താനത്തുമലയിൽ നിർവ്വഹിച്ചു.
വിവിധ ശ്വാസകോശ രോഗമുള്ളവർക്കും,ലങ് ഫൈബ്രോസിസ്, സിഓപിഡി,ആസ്ത്മ തുടങ്ങിയ രോഗബാധയുള്ളവർക്കായാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. മൂന്നു മാസം നീണ്ടു നിൽക്കുന്ന രീതിയിലുള്ള പ്രോഗ്രാമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പൾമനോളജിസ്റ്റിന്റെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും മേൽനോട്ടത്തിലാണ് ശാരീരിക ക്ഷമത കൂട്ടാനും ശ്വസന വ്യായാമങ്ങളും പേശികളുടെ ബലം വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങളും നടത്തുന്നത്.
