പമ്പ: ശബരീശന്റെ പമ്പയിലെ ആറാട്ട് ഭക്തി നിർഭരമായി. രാവിലെ ആറാട്ടുബലിക്കു ശേഷം പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടത്തി.
ഉച്ചക്ക് 12 മണിയോടെയായിരുന്നു ആറാട്ട്. കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. കൊടിയിറക്കിന് ശേഷം പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വിഷു പൂജകൾക്ക് വേണ്ടിയാണ് ഇനി നട തുറക്കുക.
