സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്നങ്ങളോട് മുഖം തിരിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്ന മനോഭാവമല്ല;സെബാസ്റ്റ്യൻ കുളത്തുങ്കൽ.


ഈരാറ്റുപേട്ട: സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്നങ്ങളോട് മുഖം തിരിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്ന മനോഭാവമല്ല എന്ന് എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ.സെബാസ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ഒരു ജനവാസ കേന്ദ്രത്തിന് സമീപം കുന്നോളംപോന്നൊരു മാലിന്യ കൂമ്പാരമുണ്ടായിട്ട് പ്രദേശവാസികൾ പലതവണ പരാതിപ്പെട്ടിട്ടും സമരം ചെയ്തിട്ടും എംഎൽഎ കണ്ണടച്ചിരിക്കുകയായിരുന്നു എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പൂഞ്ഞാർ ,തിടനാട് മേഖലകളിൽ പര്യടനം നടത്തി സമ്മതിദായകരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ.

പൂഞ്ഞാർ മണ്ഡലം നേരിടുന്ന നിരവധി  പ്രശ്നങ്ങളിലൊന്നാണ് മാലിന്യസംസ്കരണം എന്നും ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതി പൂഞ്ഞാർ മണ്ഡലത്തിലും പൂർണതോതിൽ നടപ്പിലാക്കുമെന്നും അദ്ദേഹംപറഞ്ഞു. പുതിയൊരു പൂഞ്ഞാറിനായി പൂഞ്ഞാറിന്റെ മണ്ണിൽ വികസനമെത്തിക്കാൻ ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.