രണ്ടില ചിഹ്നം:സുപ്രീം കോടതിയുടെ തീരുമാനം പാർട്ടിക്കും സ്ഥാനാർഥികൾക്കും ആത്മവിശ്വാസം പകരുന്നത്;ജോസ് കെ മാണി.


പാലാ: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ്സ് എമ്മിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹൈക്കോടതിയുടെയും തീരുമാനത്തെ സുപ്രീം കോടതിയും ശെരിവെച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്ന പാർട്ടിക്കും സ്ഥാനാർഥികൾക്കും ഒപ്പം പാർട്ടി പ്രവർത്തകർക്കും ആത്മവിശ്വാസം പകരുന്നതാണെന്നു കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.

സുപ്രീം കോടതി തീരുമാനത്തെ എങ്ങനെ കാണുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ഹൈക്കോടതിയും എടുത്ത തീരുമാനമാണ് ഇപ്പോൾ സുപ്രീം കോടതിയും അംഗീകരിച്ചിരിക്കുന്നത് എന്ന് ജോസ് കെ മാണി പറഞ്ഞു. ആത്യന്തികമായി സത്യം തന്നെ വിജയിക്കുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.