ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്,മറ്റൊരു സീറ്റ് ചോദിക്കാൻ ലതികാ സുഭാഷ് തയ്യാറായില്ല;ഉമ്മൻ ചാണ്ടി.


കോട്ടയം: ഏറ്റുമാനൂർ സീറ്റ് യുഡിഎഫ് ഘടക കക്ഷിയായ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നല്കിയിട്ടുള്ളതാണെന്നും ഏറ്റുമാനൂരിന് പകരം മറ്റൊരു സീറ്റ് ചോദിക്കാൻ ലതികാ സുഭാഷ് തയ്യാറായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സീറ്റ് ലഭിക്കാൻ അർഹതയുള്ള ലതികാ സുഭാഷിന് സീറ്റ് നൽകുന്നതിന് യുഡിഎഫിൽ വിയോജിപ്പികൾ ഉണ്ടായിരുന്നില്ല.

എന്നാൽ ഏറ്റുമാനൂർ സീറ്റ് മാത്രമാണ് ലതിക ആവശ്യപ്പെട്ടതെന്നും ആ സീറ്റ് ജോസഫ് വിഭാഗത്തിന് നല്കിയിട്ടുള്ളതുമാണെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു. ചർച്ചകൾക്ക് സാധ്യതയില്ലെന്നും സ്വതന്ത്രയായി മത്സരിക്കുന്ന കാര്യത്തിൽ അഭിപ്രായം പറയാന് താൻ ആഗ്രഹിക്കുന്നില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വന്തന്ത്രയായി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് വൈകിട്ടുണ്ടായേക്കും. പ്രവർത്തകരുടെ യോഗം വിളിച്ചു കൂടിയാലോചനകൾ നടന്നു വരികയാണ്.