നിയമസഭാ തെരഞ്ഞെടുപ്പ്: ജോസ് കെ മാണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 12 മണിയോടെ ഉപവരണാധികാരിയായ ളാലം ബ്ലോക്ക് പഞ്ചായത്ത് സെക്രെട്ടറിക്ക് ആണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്.

കുടുംബ പ്രാർത്ഥനയ്ക്കും പാലാ കുരിശുപള്ളിയിലെ പ്രാർത്ഥനയ്ക്കും ശേഷമാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്. തോമസ് ചാഴികാടൻ എം പി, ലാലിച്ചൻ ജോർജ്‌, പി എ ജോസഫ്, സണ്ണി ഡേവിഡ്, ബാബു കെ ജോർജ്, ബെന്നി മൈലാടൂർ, സിബി തൊട്ടുപുറം, സണ്ണിതെക്കേടം ,ഫിലിപ്പ് ഉഴികുളം, ജോസ് ടോം, ലോപ്പസ് മാത്യു, ബേബി ഉഴുതുവാൽ എന്നിവർ ജോസ് കെ മാണിക്കൊപ്പമുണ്ടായിരുന്നു.