ലതിക സുഭാഷ് യുഡിഎഫിന് എതിരായ ഒരു നീക്കം നടത്തും എന്ന് കരുതുന്നില്ല;പ്രിൻസ് ലൂക്കോസ്.


ഏറ്റുമാനൂർ: ലതിക സുഭാഷ് യുഡിഎഫിന് എതിരായ ഒരു നീക്കം നടത്തും എന്ന് കരുതുന്നില്ല എന്ന് ഏറ്റുമാനൂർ നിയോജകമണ്ഡലം കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥി പ്രിൻസ് ലൂക്കോസ്. ഏറ്റുമാനൂർ സീറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജി വെയ്ക്കുകയും പരസ്യ പ്രസ്താവന നടത്തി പ്രതിഷേധിക്കുകയും ചെയ്ത ലതികാ സുഭാഷിനെ അനുനയിപ്പിക്കുന്ന ശ്രമങ്ങൾ പരാജയപ്പെട്ടു.

പ്രിൻസ് ലൂക്കോസ് ലതികാ സുഭാഷിനെ സന്ദർശിച്ചെങ്കിലും തന്റെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുമെന്ന മറുപടിയാണ് ഉണ്ടായത്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ ലതിക സുഭാഷ് യുഡിഎഫിന് എതിരായ ഒരു നീക്കം നടത്തും എന്ന് കരുതുന്നില്ല എന്നാണു തന്റെ വിശ്വാസമെന്ന് പ്രിൻസ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിനും യുഡിഎഫിനും ദോഷകരമായ ഒരു സമീപനം ലതികാ സുഭാഷ് സ്വീകരിക്കില്ലന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒഴിവാക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും പ്രിൻസ് ലൂക്കോസ് ഏറ്റുമാനൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.