മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ചു; കോട്ടയത്ത് രണ്ട് പൊലീസുകാർക്ക്


കോട്ടയം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച സംഭവത്തിൽ കോട്ടയത്ത് രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.

മണർകാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സിബിമോൻ, കോട്ടയം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ജിതേഷ് എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു സസ്‌പെൻഡ് ചെയ്തത്.

മുഖ്യമന്ത്രി വി ഡി സതീശനെതിരെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഇരുവരുടെയും ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇരുവരുടെയും പ്രവർത്തനങ്ങൾ സേനയുടെ അച്ചടക്കത്തിനും ചട്ടങ്ങൾക്കും നിരക്കാത്തതാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജിതേഷ് കൊട്ടാരക്കര സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് മുൻ ധനമന്ത്രി കെ എൻ ബാലഗോപാലിനെ അനുകൂലിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് മാറ്റിയത്. ഇപ്പോൾ മുഖ്യമന്ത്രിക്കും ആഭ്യന്ത്രമന്ത്രിക്കുമെതിരെ പോസ്റ്റിട്ടതിന് സസ്പെൻഷനിലായി വീണ്ടും നടപടി നേരിട്ടിരിക്കുകയാണ്.