കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ പുതിയ ബ്ലോക്കിൽ നടന്നിട്ടുള്ള മുഴുവൻ നിർമ്മാണ ക്രമക്കേടുകളും യുഡിഫ് സർക്കാർ പുറത്തുകൊണ്ടുവരുമെന്നു എംഎൽഎ നാട്ടകം സുരേഷ് പറഞ്ഞു.
200 കോടിയിലേറെ രൂപ ചെലവഴിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മിച്ച പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് വെറും എട്ടു മാസത്തിനുള്ളിൽ നിരവധി തവണയാണ് സീലിംഗ് തകർന്നുവീണത്. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും തലനാരിഴയ്ക്കാണ് ഓരോ തവണയും ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
ഈ ഗുരുതരമായ വിഷയം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സബ്മിഷനായി ഉന്നയിക്കുകയും നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നും ഇതേ തുടർന്ന് ആണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് എന്നും എംഎൽഎ നാട്ടകം സുരേഷ് പറഞ്ഞു.
കോട്ടയം ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിന്റെ പുതിയ ബ്ലോക്കിൽ നടന്നിട്ടുള്ള മുഴുവൻ നിർമ്മാണ ക്രമക്കേടുകളും യുഡിഫ് സർക്കാർ പുറത്തുകൊണ്ടുവരും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മാണത്തിന് നേതൃത്വം നൽകിയവരടക്കം ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.