ഏറ്റുമാനൂരിൽ ക്ലിനിക്കിൽ നിന്ന് എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ക്ലിനിക്കിൽ നിന്ന് എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ.

ഏറ്റുമാനൂരിൽ ഡയൽ ഡോക്ടർ ഹോം എന്ന ക്ലിനിക്ക് നടത്തുന്ന ഏറ്റുമാനൂർ കിഴക്കുംഭാഗം അരുണോദയം പാറയിൽ വീട്ടിൽ അരുൺ മുരളീധരനെയാണ് പൊലീസ് പിടികൂടിയത്. ക്ലിനിക്കിൽ നടത്തിയ പരിശോധയിൽ ഇവിടെ സൂക്ഷിച്ചിരുന്ന 0.8 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം കണ്ടെത്തി.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാന്സാഫ് സംഘവും ഏറ്റുമാനൂർ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രതി ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.