എരുമേലിയിൽ പുലി ഇനത്തിൽപ്പെട്ട ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.


എരുമേലി: എരുമേലിയിൽ പുലി ഇനത്തിൽപ്പെട്ട ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

എരുമേലി കൊരട്ടി അമ്പലവളവ് ബ്ലാക്കയം റോഡിൽ തോടിൻ്റെ ഭാഗത്ത് ആണ് പുലി ഇനത്തിൽപ്പെട്ട ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.

ഇന്നലെ പുലിയെ നേരിട്ട് കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സാന്നിധ്യം ഉറപ്പാക്കിയത്. പുലി ഇനത്തിൽപ്പെട്ട ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളോട് അടുത്തുള്ള കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങൾ എത്രയും വേഗം തെളിക്കണമെന്ന് ഫോറസ്റ്റ് ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.