ശബരിമല തീർത്ഥാടനം: കോട്ടയം റെയിൽവേ സ്റ്റേഷനിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ബിജെപി പ്രതിനിധി സംഘം.


കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചു കോട്ടയം റെയിൽവേ സ്റ്റേഷനിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ബിജെപി പ്രതിനിധി സംഘം.

മുന്നൊരുക്കങ്ങൾ ബിജെപി ദേശീയ നിർവഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഉള്ള ബിജെപി പ്രതിനിധി സംഘം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു വിലയിരുത്തി. റെയിൽവേ സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിശ്രമമുറികൾ, മറ്റ് യാത്രാസൗകര്യങ്ങൾ എന്നിവ സംഘം നേരിട്ട് പരിശോധിച്ചു.

അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ തീർത്ഥാടനാനുഭവം ഉറപ്പാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യം സംഘം വിലയിരുത്തി. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാൽ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശനത്തിൽ പങ്കെടുത്തു.