ശബരിമല തീർത്ഥാടനം: എരുമേലിയിൽ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് എംഎൽഎ യ്ക്ക് നിവേദനം നൽകി മീഡിയ സെന്റർ.


എരുമേലി: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടന കാലത്ത് എരുമേലിയിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് എരുമേലി മീഡിയ സെന്റർ പൂഞ്ഞാർ എംഎൽഎ അഡ്വ. എം. ജെ. സെബാസ്റ്റ്യന് നിവേദനം നൽകി.

തീർത്ഥാടന കാലത്ത് എരുമേലിയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും തീർത്ഥാടകർക്ക് സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള വിവിധ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകിയത്.

മീഡിയ സെന്റർ പ്രസിഡന്റ് രാജൻ എസ്., സെക്രട്ടറി അൻസർ റഹിം, വിധുകുമാർ എന്നിവർ ചേർന്നാണ് എംഎൽഎയ്ക്ക് നിവേദനം കൈമാറിയത്.