എരുമേലി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എരുമേലിയിൽ വിദ്യാർത്ഥികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എരുമേലി സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എരുമേലി കെഎസ്ആർടിസി ഡിപ്പോയുടെ സഹകരണത്തോടെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
എരുമേലി ഗ്രാമപഞ്ചായത്ത് അംഗം നാസർ പനച്ചി, സ്കൂൾ പ്രിൻസിപ്പൽ റോയ് സ്കറിയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലീമ വി.കെ, എൻ.എസ്.എസ് ലീഡർമാർ എന്നിവരുടെ നേതൃത്വത്തിൽ വോളണ്ടിയർമാർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കെഎസ്ആർടിസി ബസുകളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. കെഎസ്ആർടിസി ജീവനക്കാരായ വി.ആർ. രഘുനാഥൻ, അനസ് ഷുക്കൂർ, പൊതുപ്രവർത്തകൻ റെജി അമ്പാറ, പഞ്ചായത്ത് ജീവനക്കാരായ അലൻ സോജൻ, ഷൈജുമോൻ, പ്രസാദ് കെ.ജി., രാഹുൽ കെ.ആർ. എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.