കോട്ടയം: കോട്ടയത്ത് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ 5 പേർ ബസ്സിനടിയിൽപ്പെടുകയായിരുന്നു. 2 പേരുടെ നില ഗുരുതരമാണ്.
ഇന്ന് വൈകിട്ട് ഏഴു മണിയോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയിൽ ആണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന തണ്ടപ്ര ബസ്സാണ് പകടമുണ്ടാക്കിയത്. അമിതവേഗത്തിലെത്തിയ ബസ്സ് റോഡിനു സമീപത്തെ ബാരിക്കേഡും തകർത്ത് ഫുട്പാത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. കനത്ത മഴയ്ക്കിടെ ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപലടത്തിൽ ഗുരുതരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.