കൊച്ചി: കൊച്ചി സിറ്റി പോലീസ് മട്ടാഞ്ചേരി സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം വി.പി.എസ് ലേക്ഷോർ ആശുപത്രിയുമായി ചേർന്ന് “സംരക്ഷ 2026 മെഗാ രക്തദാനക്യാമ്പ്” സംഘടിപ്പിച്ചു. കർമ്മ വേദിയിൽ മരണപ്പെട്ടുപോയ പോലീസ് സേനാംഗങ്ങളുടെ സ്മൃതി ദിനത്തോട് അനുബന്ധിച്ചായിരുന്നു ക്യാമ്പ്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മോഹിത് റാവത്ത് ഉദ്ഘാടനം ചെയ്തു. തോപ്പുംപടി സി.ഐ ബിനു ജോൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ലേക്ഷോർ ആശുപത്രിയിലെ ഡോ. ഡോൺ ഡേവിസ്, ഫോർട്ടുകൊച്ചി സി.ഐ ബിബിൻദാസ്, ഡിവിഷൻ കൗൺസിലർ ജോസഫ് സുമിത് എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുത്തു. പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും അടക്കം 41 ഓളം പേർ രക്തദാനം നടത്തി.