ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.


പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്. കുമ്മണ്ണൂരിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചുവീണു കുമ്മണ്ണൂർ സ്വദേശി എം.വി ജോസഫിന് (82)പരിക്കേറ്റു.

ഇന്നലെ വൈകിട്ട് 5.45 നാണ് അപകടം ഉണ്ടായത്. ഭരണങ്ങാനത്ത് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കോട്ടയം പരിയാരം സ്വദേശി ഷാലറ്റ് ഷാജിക്ക് (35) പരിക്കേറ്റു. വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടങ്ങളിൽ പരിക്കേറ്റ 2 പേരെയും പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.