'വലിയ കൊള്ളയ്ക്ക് നേതൃത്വം നൽകിയ ആൾ'; പിണറായിക്കെതിരെ എത്രയും പെട്ടെന്ന് കേസെടുക്കണം; ഇഡി നടപടി മൂന്ന് വർഷത്തെ പോരാട്ടത്തിന്റെ ഫലം, പ്രതിപക്ഷനേതാവ് സ്


കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിക്ക് കത്ത അയച്ച സംഭവത്തിൽ പ്രതികരിച്ച് പരാതിക്കാരനും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ്.

മൂന്ന് വർഷത്തെ നിയമപോരാട്ടത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നടപടിയെന്നും ഈ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം ആരോപിച്ചു. കേരള പോലീസ് എത്രയും വേഗം കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇ.ഡി. കത്തിൽ പറയുന്ന കുറ്റങ്ങൾ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ തീരപ്രദേശങ്ങൾ തന്നെ പിണറായി വിജയൻ വിറ്റഴിച്ചുവെന്ന് ഷോൺ ജോർജ് കുറ്റപ്പെടുത്തി. കേസിൽ പ്രതിയായ സാഹചര്യത്തിൽ എം.എൽ.എ സ്ഥാനത്തുനിന്നും പിണറായി വിജയൻ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാബിനറ്റ് റാങ്കിലുള്ള ഒരു വ്യക്തി ഇരിക്കുന്ന പദവിയിൽ അഴിമതിക്കാരനായ ഒരാൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.