ഉയർന്ന താപനില മുന്നറിയിപ്പിനൊപ്പം മഴ മുന്നറിയിപ്പും: ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മുതൽ ഞായറാഴ്ച വരെ കോട്ടയം ജില്ലയിൽ യെല്ലോ അലേർട


കോട്ടയം: ഉയർന്ന താപനില മുന്നറിയിപ്പിനൊപ്പം മഴ മുന്നറിയിപ്പും, സംസ്ഥാനത്ത് മുന്നറിയിപ്പുകൾ മാറി മാറി വരുമ്പോഴും ചൂട് ഒട്ടും കുറയാതെ മഴയ്ക്ക് കാത്തിരിക്കുകയാണ് എല്ലാവരും. ചൂട് അതികഠിനമായി തുടരുമ്പോഴും ഇന്ന് മുതൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഇടയ്ക്കിടെ മഴ മേഘങ്ങളാൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു ജില്ലയിൽ പലയിടങ്ങളിലെങ്കിലും മഴ പെയ്തിട്ടില്ല.

ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ അറിയിച്ചു. വടക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാത ചുഴി തുടരുന്നതായും വടക്കൻ തമിഴ്‌നാടിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതായും ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദ സാധ്യതയുള്ളതാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാഹചര്യം കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.