ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം.


കൊച്ചി: മനുഷ്യശരീരത്തിലെ അതിപ്രധാനവും സങ്കീർണവുമായ അവയവങ്ങളാണ് മസ്തിഷ്കവും നാഡീവ്യൂഹവും. ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ നടത്തുന്നതിന് അനുഭവജ്ഞാനവും വൈദഗ്ധ്യവും അനിവാര്യമാണ്. ശസ്ത്രക്രിയകൾ പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനിൽക്കും. സ്പൈനൽ ഇംപ്ലാന്‍റുകളും സ്ക്രൂകളും സ്ഥാപിക്കുന്ന ശസ്ത്രക്രിയകളും നട്ടെല്ലിന്‍റെ വൈകല്യങ്ങൾ പരിഹരിക്കുന്ന ശസ്ത്രക്രിയകളുമൊക്കെ അടങ്ങുന്ന ന്യൂറോ സർജറികൾ അസാധാരണമായ വൈദഗ്ധ്യമാണ് ആവശ്യപ്പെടുന്നത്.

 

 സർജന്‍റെ വൈദഗ്ധ്യവും അനുഭവപരിചയവും നൂതന സാങ്കേതിക വിദ്യയും കൂടിച്ചേരുമ്പോഴാണ് ഏറ്റവും മികച്ച നിലയിൽ ശസ്ത്രക്രിയ സാധ്യമാകുക. പ്രത്യേകിച്ച് നട്ടെല്ലിനോട് ചേർന്നുള്ള നാഡികൾ, സുഷുമ്ന നാഡി തുടങ്ങിയ നിർണായക ഘടനകൾക്ക് സമീപം പ്രവർത്തിക്കുമ്പോൾ മില്ലിമീറ്റർ തലത്തിലുള്ള കൃത്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഏതാനും മില്ലിമീറ്ററുകളുടെ വ്യത്യാസം പോലും രോഗിയുടെ ചികിത്സാഫലത്തെ സ്വാധീനിച്ചേക്കാം. അതുകൊണ്ടുതന്നെ ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിനുള്ളിലെ ഘടനകളെ കൃത്യമായി തിരിച്ചറിയാനും ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്ഥാനം ഉറപ്പാക്കാനും സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകൾക്ക് വലിയ പ്രാധാന്യമുണ്ട്.

 

 ഇത്തരത്തിൽ ന്യൂറോ സർജറിയിൽ കൃത്യതയും സുരക്ഷയും വർധിപ്പിക്കാൻ സഹായിക്കുന്ന ശ്രദ്ധേയമായ സാങ്കേതികവിദ്യയാണ് ഒ- ആം (O-ARM).

എന്താണ് ഒ-ആം സാങ്കേതിക വിദ്യ?

ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഒ--ആം. ശസ്ത്രക്രിയ നടത്തുന്ന ശരീര ഭാഗത്തിന്‍റെ ഉയർന്ന റെസല്യൂഷനിലുള്ള തത്സമയ 3ഡി ചിത്രങ്ങൾ സർജന് തത്സമയം ലഭ്യമാകുന്നുെവന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിലൂടെ ശരീരത്തിനുള്ളിലെ ഭാഗങ്ങളുടെ ഘടന വിലയിരുത്താനാകും.

പ്രത്യേകതകൾ

* ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളിലെ അസ്ഥികളുടെയും മറ്റ് നിർണായക ഘടനകളുടെയും ത്രിമാന ചിത്രങ്ങൾ (3D images) ലഭ്യമാക്കുന്ന ഒരു മൊബൈൽ ഇൻട്രാ-ഓപ്പറേറ്റീവ് ഇമേജിംഗ് സംവിധാനമാണിത്. സാധാരണയായി ശസ്ത്രക്രിയയ്ക്ക് മുമ്പ് എടുത്ത സി.ടി അല്ലെങ്കിൽ എം.ആർ.ഐ ചിത്രങ്ങളെയാണ് സർജൻ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് തന്നെ രോഗിയുടെ ശരീരഘടനയുടെ തത്സമയ ത്രീഡി ചിത്രം ലഭ്യമാക്കാൻ ഒആം മുഖേന സാധിക്കുന്നത് ഗുണപ്രദമാണ്.

* ഒരു ഇംപ്ലാന്‍റ് അല്ലെങ്കിൽ സ്ക്രൂ സ്ഥാപിച്ച ശേഷം അതിന്‍റെ സ്ഥാനം കൃത്യമാണോ എന്ന് ശസ്ത്രക്രിയയ്ക്കിടെ തന്നെ പരിശോധിക്കാനാകും. 

* തത്സമയ ദൃശ്യങ്ങൾ ലഭ്യമാകുന്നതിലൂടെ ആവശ്യമെങ്കിൽ ഉടൻ തിരുത്തലുകൾ നടത്താനാകും. അതായത്, ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം മാത്രമല്ല, ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടയിലും ചികിത്സയുടെ കൃത്യത വിലയിരുത്താൻ കഴിയുന്നു.

ഒ -ആം എന്ന വഴികാട്ടി

ഒ-ആം (O-ARM) സാങ്കേതികവിദ്യയെ ഒരു ഡിജിറ്റൽ മാപ്പിനോട് വേണമെങ്കിൽ ഉപമിക്കാം. ഒരു യാത്രയിൽ ഗൂഗിൾമാപ്പ് നമ്മുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കി ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന് സഹായിക്കുന്നത് പോലെ, സർജറിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാൻ ഒ-ആം (O-ARM)-ൽ നിന്നുള്ള ചിത്രങ്ങൾ സഹായിക്കുന്നു. ഒ-ആം (O-ARM)-ൽ നിന്നുള്ള ത്രിഡി ചിത്രങ്ങൾ സർജിക്കൽ നാവിഗേഷൻ സിസ്റ്റവുമായി സംയോജിപ്പിക്കുമ്പോൾ, രോഗിയുടെ ശരീരത്തിലെ നിർണായക ഘടന തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ കൂടുതൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും നടത്താനും കഴിയും.

രോഗിക്ക് എന്താണ് ഗുണം?

ഒ-ആം (O-ARM) പോലുള്ള ഇൻട്രാ-ഓപ്പറേറ്റീവ് ഇമേജിംഗ് സാങ്കേതികവിദ്യകൾ ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കാൻ സഹായിക്കുന്നു. ശരിയായ സ്ഥാനത്ത് ഇംപ്ലാന്‍റുകൾ സ്ഥാപിക്കുന്നതിനും നിർണായക ഘടനകൾക്ക് സമീപമുള്ള ശസ്ത്രക്രിയ കൂടുതൽ കൃത്യതയോടെ നടത്തുന്നതിനും ഇത് ഗുണപ്രദമാണ്. കീഹോൾ സർജറിയിലൂടെ ആശുപത്രി വാസം കുറയ്ക്കാനുമാകുന്നു. 

സാങ്കേതികവിദ്യയും സർജന്‍റെ വൈദഗ്ധ്യവും ഒരുമിക്കുന്നു

ഒ-ആം (O-ARM) എത്ര നൂതന സാങ്കേതികവിദ്യയായാലും അതിന്‍റെ യഥാർഥ പ്രയോജനം ലഭിക്കുന്നത് പരിചയസമ്പന്നരായ ന്യൂറോ സർജിക്കൽ ടീമിന്‍റെ വൈദഗ്ധ്യത്തോടൊപ്പം ഉപയോഗിക്കുമ്പോഴാണ്. സാങ്കേതികവിദ്യ നൽകുന്നത് കൂടുതൽ കൃത്യമായ വിവരങ്ങളാണ്. ആ വിവരങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും അനുയോജ്യമായ ചികിത്സാ തീരുമാനമെടുക്കുന്നത് ഡോക്ടറാണ്. ഇമേജിംഗ്, നാവിഗേഷൻ, മൈക്രോസർജിക്കൽ ടെക്നിക്കുകൾ, റോബോട്ടിക് സഹായ സംവിധാനങ്ങൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ പരസ്പരം സംയോജിപ്പിക്കപ്പെടുന്നതോടെ ന്യൂറോ സർജറി കൂടുതൽ കൃത്യതയിലേക്കാണ് മുന്നേറുന്നത്.

കേരളത്തിൽ ഒ-ആം സൗകര്യമുള്ള ഒരേയൊരു ആശുപത്രിയാണ് കൊച്ചി വി.പി.എസ് ലേക്‌ഷോര്‍. ഏറ്റവും മികച്ച നിലയിൽ ഇത് പ്രയോജനപ്പെടുത്തി നൂറുകണക്കിന് ശസ്ത്രക്രിയകളാണ് ഇവിടെ വിദഗ്ധ സർജന്മാർ പൂർത്തീകരിച്ചിരിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്: 99616 40000