കോട്ടയം ഗാന്ധിനഗർ എസ്എംഇ യിൽ ഉത്തരവില്ലാതെ സർവ്വകലാശാല സംഘം നടത്തിയ പരിശോധനയിലും അധ്യാപകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിലും പ്രതിഷേധം ശക്തം: ഗാന്ധിനഗർ പ


കോട്ടയം: കോട്ടയം ഗാന്ധിനഗർ എസ്എംഇ യിൽ ഉത്തരവില്ലാതെ സർവ്വകലാശാല സംഘം നടത്തിയ പരിശോധനയിലും അധ്യാപകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിലും പ്രതിഷേധം ശക്തം. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി.

പ്രതിഷേധക്കാർക്കിടയിലേക്ക് പോലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അധ്യാപകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ക്യാമ്പസ് സർവ്വകലാശാല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധനയ്ക്കായി എത്തിയതെന്നാണ് വിവരം.

ഗാന്ധിനഗറിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (School of Medical Education-SME) 1993-ൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ ആരംഭിച്ച സ്ഥാപനം നിലവിൽ കേരള സർക്കാരിന്റെ കീഴിലുള്ള സിപിഎഎസ് (CPAS-Centre for Professional and Advanced Studies) എന്ന സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. 10 വർഷത്തെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെയാണ് സർവ്വകലാശാല സംഘം പരിശോധന നടത്തിയത്.