കോട്ടയം: കോട്ടയം ഗാന്ധിനഗർ എസ്എംഇ യിൽ ഉത്തരവില്ലാതെ സർവ്വകലാശാല സംഘം നടത്തിയ പരിശോധനയിൽ പോലീസ് അധ്യാപകനെ കയ്യേറ്റം ചെയ്തതായി പരാതി. കോട്ടയം ഗാന്ധിനഗർ സി ഐക്കെതിരെയാണ് പരാതി.
ഗാന്ധിനഗർ സീപാസിലെ അധ്യാപകൻ അബ്ദുൾ വഹാബിനെയാണ് സി ഐ കൈയേറ്റം ചെയ്തത് എന്നാണു പരാതി. ഉത്തരവില്ലാതെ സർവ്വകലാശാല സംഘം നടത്തിയ പരിശോധനയിൽ അധ്യാപകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. യൂണിവേഴ്സിറ്റി രജിസ്ട്രാർ സീ പാസിൽ പരിശോധനയ്ക്ക് എത്തിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് വിവരം.
സർക്കാർ ഉത്തരവില്ലാതെ സീപാസിൽ പരിശോധന നടത്താൻ യൂണിവേഴ്സിറ്റിക്ക് അധികാരമില്ലെന്ന് അധ്യാപകന്റെ ഭാഗം ആരോപിച്ചു. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
ഉത്തരവില്ലാതെ സർവ്വകലാശാല സംഘം നടത്തിയ പരിശോധനയിലും അധ്യാപകരെയും വിദ്യാർത്ഥികളെയും പോലീസ് കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.