ഈരാറ്റുപേട്ട: അതിശക്തമായ മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ വീടുകളിൽ വെള്ളം കയറി.
ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തെ വീടുകളിലാണ് അതിതീവ്ര മഴയിൽ വെള്ളം കയറിയത്. പ്രദേശത്ത് ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്. പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് മലവെള്ളപാച്ചിലുണ്ടായി. തീക്കോയി,തലനാട്,പൂഞ്ഞാർ, അടിവാരം,വാഗമൺ മേഖലയിൽ അതിശക്തമായ മഴയായിരുന്നു.
കിഴക്കൻ മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. വെള്ളത്തിന്റെ വരവ് കൂടിയതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. നദീ തീരങ്ങളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.